NATYASASTRA Lasya (Dasaroopaka vidhanam )Dr Padmini Krishnan
neelamana sisters neelamana sisters
13.7K subscribers
365 views
10

 Published On Apr 5, 2023

നാട്യശാസ്ത്രം - ഭാരതത്തിന്റെ നടന പൈതൃകം ......

ലാസ്യം ... എന്ന ഇന്നത്തെ വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുൻപ് പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കുന്നു.

അതായത് ഇവിടെ നാട്യശാസ്ത്രത്തിൽ ലാസ്യത്തിനു കൊടുത്തിരിക്കുന്ന വിശദീകരണമാണ് പറയുന്നത്. തീർച്ചയായും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ ലാസ്യം എന്ന പദത്തിനു മാത്രമല്ല മറ്റു പലതിനും സംഭവിച്ചിട്ടുണ്ട്. സമയപരിധി മൂലം അത് വിശദീകരിക്കാൻ സാധിച്ചിട്ടില്ല (മറ്റൊരവസരത്തിൽ സാധിക്കും എന്നു കരുതുന്നു.)

നാട്യശാസ്ത്രത്തിലെ പത്താമദ്ധ്യായത്തിൽ (ദശരൂപക വിധാനം) ലാസ്യത്തിനു പത്തംഗങ്ങൾ ഉള്ള തായ് വിശദീകരിച്ചിരിക്കുന്നു.

ലാസ്യം ...
10 ലാസ്യാoഗങ്ങൾ

1) ഗേയപദം
2) സ്ഥിതപാഠ്യം
3) ആസീനം
4) പുഷ്പഗണ്ഡിക
5) പ്രച്ഛേദകം
6) ത്രിമൂഢകം
7) സൈന്ധവകം
8) ദ്വിമൂഢകം
9) ഉത്തമോത്തകം
10) ഉക്തപ്രത്യുക്‌തം

സുകുമാരമായ നാട്യ പ്രയോഗങ്ങളാണ് ലാസ്യം. തീർച്ചയായും അതിന് സ്ത്രീ പുരുഷ വിത്യാസം ഇല്ല അതു പോലെ തന്നെ എല്ലാ കലാരൂപങ്ങൾക്കും ഒരു നാണയത്തിന്നിരുപുറമെന്നവണ്ണം ലാസ്യവും താണ്ഡവവും ഉപയോഗിക്കപ്പെടുന്നു

Dr പദ്മിനി കൃഷ്ണൻ.

show more

Share/Embed