NATYASASTRA Dr Padmini Krishnan, Vrithi (part 2)
neelamana sisters neelamana sisters
13.7K subscribers
163 views
8

 Published On Mar 23, 2024

നാട്യശാസ്ത്രം - ഭാരതത്തിൻ്റെ നടന പൈതൃകം .......

അദ്ധ്യായം - 22
വൃത്തിഭേദങ്ങൾ (ഭാഗം - 2)

   • Neelamana sisters NATYASASTRA Dr Padm...  
(വൃത്തിഭേദങ്ങൾ ഭാഗം - 1)

വൃത്തികളുടെ അംഗങ്ങൾ

നടനത്തിൽ കാണുന്ന സ്വഭാവഭേദങ്ങൾ ആണ് വൃത്തികൾ .
ഇവ നാലു വിധം

ഭാരതീവൃത്തി- വാക്ക് (പാഠ്യം അധവാ സംഭാഷണം)

ആരഭടീവൃത്തി- ശരീര ചലനങ്ങൾ ( നൃത്ത പ്രയോഗങ്ങൾ)

സാത്ത്വതീവൃത്തി- മനോവികാരം ( നാട്യ പ്രയോഗങ്ങൾ)

കൈശികീവൃത്തി- സൗന്ദര്യം

ഭാരതീവൃത്തിയുടെ അംഗങ്ങൾ - 4
1 )പ്രരോചന
2) ആമുഖം
3) വീഥി
4) പ്രഹസനം

പ്രരോചന
പൂർവ്വരംഗത്തിൽ കാര്യസിദ്ധി, അഭ്യുദയം, മംഗളം, ശത്രുജയം, സർവ്വപാപശമനം ഇവയ്ക്കായ് ഉപയോഗിക്കുന്ന പാഠ്യഭാഗമാണ് പ്രരോചന എന്ന അംഗം

ആമുഖം ( പ്രസ്താവന)

ആമുഖം ഈ അംഗവും പൂർവ്വരംഗ ഭാഗത്തു തന്നെ പ്രയോഗിക്കുന്ന പാഠ്യം സംഭാഷണം) ആണ്. സൂത്രധാരനോടൊപ്പം പാരിപാർശ്വികനോ നടിയോ വിദൂഷകനോ തങ്ങളുടെ കാര്യങ്ങളെ അവലംബിച്ചു കൊണ്ട് വൈചിത്ര്യം പൂണ്ട വാക്കുകളാൽ നടത്തുന്ന സംഭാഷണം ആണ് ആമുഖം അഥവാ പ്രസ്താവന.

ആ മുഖാംഗങ്ങൾ അഞ്ച് വിധം

ഉദ്ഘാത്യകം , കഥോദ്ഘാതം പ്രയോഗാതിശയം പ്രവൃത്തകം, അവലഗിതം.

ഉദ്ഘാത്യകം
അർത്ഥം മനസ്സിലാക്കാനാവാത്ത പദങ്ങളെ അർത്ഥം മനസ്സിലാക്കുന്നതിനായ് മറ്റു പദങ്ങളോട് ചേർത്ത് പറയുക
അഥവാ
പ്രതീക്ഷിക്കുന്ന ഉത്തരം ലഭിക്കുവാനായ് അതിന് അനുകൂലമായ ചോദ്യങ്ങൾ ചോദിച്ച് ഉചിതമായ മറുപടി നൽകുന്ന സമ്പ്രദായം

അവലഗിതം
ഒരു കാര്യത്തിനായുള്ള പ്രവർത്തിയിലോ സംഭാഷണത്തിലോ ഇടയിൽ മറ്റൊരു കാര്യം നേടുന്നതിനെ അല്ലെങ്കിൽ പറയുന്നതിനെ അവലഗിതം എന്നു പറയുന്നു

കഥോദ്ഘാതം
സൂത്രധാരൻ പറയുന്ന കാര്യത്തെ അവലംബിച്ചു കൊണ്ട് പാത്ര പ്രവേശമുള്ളത് കഥോദ്ഘാതം

പ്രയോഗാതിശയം
സൂത്രധാരൻ ഒരു പ്രയോഗത്തിൽ മറ്റൊരു പ്രയോഗം കൂടി കൂട്ടിയിണക്കി അതിൻ്റെ അടിസ്ഥാനത്തിൽ പാത്രം പ്രവേശിക്കുക

പ്രവൃത്തകം
വർത്തമാനകാലത്തിൻ്റെ വർണ്ണനത്തെ ആശ്രയിച്ച് പാത്ര പ്രവേശമുള്ള ആമുഖംഗത്തിന് പ്രവൃത്തകം എന്ന് പേർ.

ഈ അഞ്ചു ആമുഖാംഗങ്ങളിൽ നിന്നും ഒരെണ്ണം സൂത്രധാരന് ആമുഖമായി പ്രയോഗിക്കാവുന്നതാണ്.

അടുത്ത ഭാരതീവൃത്തിയുടെ അംഗമായ് വരുന്നത് വീഥി

ഇത് ദശരൂപകങ്ങളിൽ (അദ്ധ്യായം - 20)
ഒന്നാണ് .
   • NATYASASTRA Dasaroopakam (Chapter-20)...   (ഭാഗം - 1)

   • NATYASASTRA Dasaroopakam Part 2 Dr Pa...   (ഭാഗം - 2)

വീഥിക്ക് 13അംഗങ്ങൾ വേറെയുള്ളതായ് നാടു ശാസ്ത്രത്തിൽ പറയുന്നു (നേരത്തെ വിശദീകരിച്ചിട്ടുണ്ട്).

അടുത്തത് പ്രഹസനം

ദശരൂപകങ്ങളിൽ ഒന്നായ പ്രഹസനം ഹാസ്യത്തിന് പ്രാധാന്യമുള്ളതാകുന്നു

രണ്ടു വിധം - ശുദ്ധം സങ്കീർണ്ണം

Dr പദ്മിനി കൃഷ്ണൻ.

show more

Share/Embed