പഴയിടം സ്പെഷ്യൽ കുമ്പളങ്ങ പായസം | Ash Gourd Sweet Recipe
Ruchi By Yadu Pazhayidom Ruchi By Yadu Pazhayidom
468K subscribers
66,464 views
1.5K

 Published On Jul 14, 2020

Ruchi, a visual travelouge by Yadu Pazhayidom

Easier way to contact me is by messaging on Instagram
  / yadu_pazhayidom  

Email:
[email protected]


കുമ്പളങ്ങ പായസം

ചേരുവകൾ
ചെറുതായി അരിഞ്ഞെടുത്ത കുമ്പളങ്ങ : 1 കിലോ
(മൂപ്പ് കുറഞ്ഞ കുമ്പളങ്ങ എടുക്കുവാൻ പ്രിത്യേകം ശ്രദ്ധിക്കണം)
ശർക്കര : 500 ഗ്രാം
നെയ്യ് : 25 ഗ്രാം
രണ്ടാം പാൽ (2 നാളികേരത്തിന്റേത് ) : 1 ലിറ്റർ
ഒന്നാം പാൽ (2 നാളികേരത്തിന്റെത് ) : 1 കപ്പ്‌
കൂവപ്പൊടി : 25 ഗ്രാം

തയ്യാറാക്കുന്ന വിധം

ശർക്കര നന്നായി ഉരുക്കി പാനിയാക്കി അരിച്ചു വയ്ക്കുക. ഒരു കുക്കറിൽ കുമ്പളങ്ങ വേവിച്ചു ചൂടാറിയ ശേഷം തണുത്ത വെള്ളത്തിൽ നന്നായി പിഴിഞ്ഞെടുത്ത് വയ്ക്കുക. ഉരുളിയിൽ ശർക്കര പാനി ഒഴിച്ച് ചൂടായി വരുമ്പോൾ പിഴിഞ്ഞ് വച്ചിരിക്കുന്ന കുമ്പളങ്ങ ചേർക്കുക. ജലാംശം മുഴുവൻ വറ്റിയ ശേഷം കുറച്ച് നെയ്യൊഴിച്ച ശേഷം രണ്ടാം പാൽ ചെറിയ അളവിൽ ചേർത്ത് ഇളക്കി കൊണ്ടിരിക്കുക. കൂവപ്പൊടിയും ചേർക്കുക. മധുരം കുറവെന്ന് തോന്നിയാൽ കുറച്ച് പഞ്ചസാരയും ചേർക്കാം. തിളച്ചു വരുമ്പോൾ പാകം നോക്കിയ ശേഷം ഒന്നാം പാൽ ഒഴിച്ച് തീ കെടുത്താം.
സ്വാദിഷ്ടമായ കുമ്പളങ്ങ പായസം തയ്യാർ.


Location : Pazhayidathu Mana
Concept and Direction : Reji Ramapuram
DOP : Harish R Krishna
Lighting : Akshay R Menon
Cuts and Edits : Anand
Creative Support : Amrutha Yadu, Malavika Midhun

show more

Share/Embed