തൊമ്മൻ കുത്തി മറിഞ്ഞ ആ വെള്ളച്ചാട്ടം | thommankuthu waterfalls
Anoop Traveller Anoop Traveller
1.35K subscribers
65 views
6

 Published On Jan 11, 2023

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്താണു പ്രകൃതി സ്‌നേഹികളുടെ ഇഷ്ടസങ്കേതമായ തൊമ്മന്‍കുത്ത്.പുഴ കടക്കുമ്പോൾ ഒഴിക്കിൽപ്പെട്ട് മരണമടഞ്ഞ തുമ്പൻ എന്ന ആദിവസി മൂപ്പനിൽ നിന്നാണ് തൊമ്മൻകുത്തിന് ആ പേര് കിട്ടിയതെന്ന്കരുതുന്നു. നിരവധി കുത്തുകൾ അഥവാ വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്തിന് സൗന്ദര്യം പകരുന്നത്‌. തൊമ്മൻകുത്തിന്റെ മറ്റൊരു കൗതുകം നിഗുഢത നിറഞ്ഞ ഗുഹകളാണ്. വർഷകാലത്ത് ജലപാതങ്ങളുടെ സൗന്ദര്യവും ഭീകരതയും ഒരേ പോലെ ഇവിടെ ദൃശ്യമാണ്. കൊടും വേനലിൽ ജലസാന്നിദ്ധ്യം കുറയുമെങ്കിലും വെള്ളച്ചാട്ടങ്ങൾ നിലയ്ക്കാറില്ല. ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് കടക്കണമെങ്കില്‍ പാസ് എടുക്കണം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പാസിന്. ക്യമാറ ഉപയോഗിക്കണമെങ്കില്‍ അതിനും ചാര്‍ജ് ഉണ്ട്.ഇക്കോ ടൂറിസം കേന്ദ്രമെന്നെഴുതി വച്ച വലിയ ഗേറ്റ് കടന്ന് കാടിനുള്ളിലേക്ക് കയറിയാല്‍ മാത്രമേ എല്ലാ വെള്ളച്ചാട്ടങ്ങളും കാണാന്‍ കഴിയൂ. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ കാടിനുള്ളിലേക്ക് ട്രക്കിങ് അനുവദിക്കും. 500 രൂപയാണ് ചാര്‍ജ്.
#thommankuth #thodupuzha #nature #idukki #keralaturisam

show more

Share/Embed