പട്ടിൽ നിന്ന് കൈത്തറിയിലേക്ക് !Kanchi pattu saree|cotton saree|handloom sarees|low price
Kavitha Vlogs Kavitha Vlogs
32.5K subscribers
45,793 views
647

 Published On Dec 17, 2020

facebook page
  / greeneye-101125605210744  

kavitha vlogs
   / @kavithavlogs123  

Rohini sarees
Negamam ,Coimbatore Dt
Mobile :6381880825

തെക്കൻ തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് ഒരു കുഞ്ഞു ഗ്രാമമാണ് നെഗമം !

ഏകദേശം 200 വർഷങ്ങൾക്ക് മുൻപാണ് ആ നാടിന്റെ നെയ്ത്തുജീവിതം തുടങ്ങുന്നത് .. തറിയാണ് നെഗമം ഗ്രാമത്തിന്റെ ജീവതാളം ...ആ വഴികളിലൂടെ നടക്കുമ്പോൾ,,അവിടെ ചെന്നിറങ്ങുമ്പോൾ തന്നെ നമ്മെ എതിരേൽക്കുന്നത് തറികളുടെ താളമാണ് ..

നെഗമം കൈത്തറി സാരികൾ വളരെ പ്രസിദ്ധമാണ് ,തമിഴ്നാട്ടിലെന്നല്ലാ ഇന്ത്യയിലെമ്പാടും ...!
ഏകദേശം ഒരു
ലക്ഷത്തോളം സാരികളാണ് ഒരുമാസം നെഗമം എന്ന ഉൾനാടൻ തമിഴ് ഗ്രാമത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്നുന്നത്..!
വസ്ത്രവ്യാപാരരംഗത്ത് നെഗമം കോട്ടൺസാരികൾക്കു ഏറെ പ്രിയം തന്നെ !

ജ്വലിക്കുന്ന നിറങ്ങളാൽ ആകർഷകമാണ് ഓരോ സാരിത്തരങ്ങളും ..!
മനംകവരും വർണ്ണങ്ങളുടെ ചേർച്ചയാണ് നെഗമം സാരികളുടെ പ്രത്യേകതകളിലൊന്ന് .

കരാറടിസ്ഥാനത്തിലാണ് നെയ്ത്തുജോലി .. അതുകൊണ്ട് തന്നെ നേരിട്ടു ചെന്നാലും , തുണി വാങ്ങണമെങ്കിൽ നെയ്തുസംഭരണശാലകളിൽ തന്നെ എത്തേണ്ടി വരും ...ഒരു സാരി മൂന്നു ദിവസം കൊണ്ടാണിവർ നെയ്തെടുക്കുന്നത് ..
എങ്കിലും ,,,
യന്ത്രത്തറികളുടെ പവറിനു മുന്നിൽ ഈ സാധുനെയ്ത്തുകാരുടെ കരവിരുതിന്റെ സംഗീതം നിലച്ചുകൊണ്ടിരിക്കുകയാണ് ..

Camera & Editing By : Nobile Jayaraj
www.noblevlog.com
noble +918547111200

show more

Share/Embed