മലയാളിയുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിന് ഒരു മാറ്റവും ഉണ്ടാവില്ലേ?
Newsroundup Newsroundup
12.5K subscribers
1,371 views
20

 Published On Jan 29, 2024

#mulanthuruthy
മുളന്തുരുത്തിയിലെ യുവ ഡോക്ടറുടെ മരണം:*
മുളന്തുരുത്തി പള്ളി താഴത്തുള്ള ക്ലിനിക്കിൽ നിന്നും Dr.അബ്ജനു,(40) (വൈറ്റ് പേൾ ഡെൻ്റൽ ക്ലിനിക്ക് മുളന്തുരുത്തി) ചെറിയ നെഞ്ചുവേദന തോന്നിയതിനെതുടർന്ന് സഹപ്രവർത്തകനൊപ്പം നടന്ന് കാറിൽ കയറിയ ഡോക്ടർ ആശുപത്രി ലക്ഷ്യമാക്കി പോകവേ,
(ചെങ്ങോല പാടം റെയിൽവേ ഗേറ്റിൽ നിന്നും ലൈറ്റിട്ടും ഹോൺ മുഴക്കിയും,എമർജൻസി വാഹനം ആണ് എന്ന് അറിയിച്ചുകൊണ്ട്)വട്ടക്കുന്ന് ജംഗ്ഷനിലേക്ക് പോകവേ , എതിരെ വന്ന ഒരു ഓട്ടോറിക്ഷ സൈഡ് കൊടുക്കാതിരുന്നപ്പോൾ അതിനു വേണ്ടി പരമാവധി സൈഡിലേക്ക് ഒതുക്കിയ സാഹചര്യത്തിൽ വാഹനത്തിൻറെ ടയറിൽ നിർമ്മാണ പദ്ധതി സ്ഥലത്ത് നിന്നും കമ്പി കുത്തി കയറി വാഹനം പഞ്ചറായി.
സാഹചര്യങ്ങൾ മനസ്സിലാക്കാതെയുള്ള മനുഷ്യൻറെ പെരുമാറ്റമാണ് ഒരുപക്ഷേ യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.

നിർമ്മാണ സ്ഥലത്ത് അലക്ഷ്യമായി കിടന്ന കമ്പിയും ഒരുപക്ഷേ മരണത്തിന്റെ കാരണമാകാം !
അരമണിക്കൂറെങ്കിലും വൈകി മറ്റൊരു വാഹനം ലഭ്യമാക്കി ചോറ്റാനിക്കര ആശുപത്രിയിൽ എത്തിച്ചു എങ്കിലും അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് പോകവേ ജീവൻ നഷ്ടപ്പെടുകയാണ് ഉണ്ടായത്.

പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ നേരിട്ട് അനുഭവിക്കുമ്പോഴാണ് നമ്മൾ ചെയ്യുന്ന ഓരോ കുറ്റകൃത്യത്തിനും നമുക്ക് അറിഞ്ഞോ അറിയാതെയെങ്കിലും ഒരു കുറ്റബോധം ഉണ്ടാകുന്നത്.

റെയിൽവേ പാലം പണി തീരുന്നത് വരെയെങ്കിലും ഇരു ദിശകളിലും വാഹനങ്ങൾ കടത്തി വിടാതിരിക്കുക എന്നുള്ള തോ , അല്ലെങ്കിൽ നിർമ്മാണ കമ്പനി നിർമ്മാണം തുടങ്ങിയ സമയത്ത് എഗ്രിമെൻറ് പ്രകാരം അറിയിച്ചിരുന്നത് പോലെ ഇരുഭാഗത്തും ഗതാഗതം നിയന്ത്രണത്തിന് ആളുകളെ നിർത്തി വാഹനം കടത്തി വിടുകയും വേണം.
മുളന്തുരുത്തി പോലീസ് അധികാരികളും പഞ്ചായത്ത് അധികാരികളും കൂട്ടമായി ഈ കാര്യത്തിൽ ഒരു തീരുമാനം എടുത്ത് ഇനിയെങ്കിലും ഇത്തരത്തിൽ ഒരു മരണം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു ഇത്തരത്തിൽ ഒരു മരണം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

സാഹചര്യത്തിനൊത്ത് ഉയർന്ന പെരുമാറി ആ വാഹനം കടത്തിവിടാൻ തയ്യാറായിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ യുവാവിന്റെ ജീവൻ നഷ്ടപ്പെടുകയില്ലായിരുന്നു

കുടുംബത്തിൻറെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു അതോടൊപ്പം തന്നെ ഒരു സാമൂഹിക ജീവി എന്നുള്ള നിലയിൽ ഇത്തരം ആളുകളുടെ പെരുമാറ്റത്തോടെ അദ്ദേഹത്തിൻറെ ആത്മാവിനോട് മാപ്പ് അപേക്ഷിക്കുകയും ചെയ്യുന്നു.
ഒരിക്കലും ഇത്തരമൊരു മാപ്പ് ചോദിക്കൽ കുടുംബത്തിൻറെ തീരാനഷ്ടത്തിന് പകരം ആവുകയില്ല എന്ന് എല്ലാവർക്കും അറിയാമെങ്കിലും പലപ്പോഴും അവരവർക്ക് അവരവരുടെ കാര്യം മാത്രമാണ്.
[7:56 pm, 29/01/2024] Varghese M D : മുളന്തുരുത്തി യിലെ യുവ ഡോക്ടറുടെ മരണം ഉത്തരവാദികളാര്?.....
ഇനിയും മാറാത്ത മലയാളിയുടെ ധാർഷ്ട്യം

show more

Share/Embed