സുഖിയൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ചായക്കടയിൽ കിട്ടുന്നതിലും രുചിയിൽ | Kerala Tea Snack Sugiyan
എന്റെ അടുക്കള - Adukkala എന്റെ അടുക്കള - Adukkala
190K subscribers
394,038 views
4.3K

 Published On Dec 15, 2022

സുഖിയൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ചായക്കടയിൽ കിട്ടുന്നതിലും രുചിയിൽ | Kerala Tea Snack Sugiyan

സുഖീൻ

ചേരുവകൾ
ചെറുപയർ - ½ kg
ശർക്കര - ½ kg
ഗീരകം - 1 ടീ സ്പൂൺ
ഏലക്ക പൊടി - ½ ടീ സ്പൂൺ
അവിൽ - 250g
മൈദ - ½ kg
മഞ്ഞൾ പൊടി - ¼ ടീ സ്പൂൺ
ഉപ്പ് - ½ ടീ സ്പൂൺ
വെള്ളം - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

½ kg ചെറുപയർ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കാം. ഒരുപാട് വെന്തു പോവാതെ പാകത്തിന് വേവിച്ചു എടുക്കുക. പയർ വേവുന്ന സമയം കൊണ്ട് ½ kg ശർക്കര ചുരണ്ടി എടുത്തതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉടച്ച് എടുക്കാം.
ഒരു ഉരുളി ചൂടാക്കി അതിലേക്ക് ഒഴിച്ച് കൊടുക്കാം. അതിലേക്ക് ജീരകം 1 ടീ സ്പൂൺ, ഏലക്ക പൊടി ½ ടീ സ്പൂൺ ചേർത്ത് നന്നായി ഇളകി ശർക്കര പാനിയക്കാൻ വെക്കാം. ശർക്കര അൽപ്പം വറ്റി വരുമ്പോൾ കാൽ കിലോ അവിൽ ചേർത്ത് ഇളകി കൂടെ ചെറുപയർ വേവിച്ചതും ചേർത്ത് ഇളക്കി പൊത്തി വെക്കണം.
ഒരു പാത്രം എടുത്ത് ½ kg മൈദ പൊടിയും ½ ടീ സ്പൂൺ മഞ്ഞൾ പൊടിയും ½ ടീ സ്പൂൺ ജീരകവും ½ ടീ സ്പൂൺ ഉപ്പും ചേർത്ത് മാവിളക്കി വെച്ചത്തിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പയർ നന്നായി മുറുകി ഉരുട്ടിഎടുത്ത് മാവിൽമുക്കി ചൂട്എണ്ണയിൽ പൊരിച്ചെടുകാവുന്നതാണ്......

show more

Share/Embed