ബിയ്യം കായൽ വള്ളംകളി 2024 ഇത്രയും ത്രില്ലടിച്ച ഫൈനൽ വേറെ ഉണ്ടാകില്ല. | Biyyam kayal vallamkali
routz on wheels routz on wheels
318 subscribers
5,017 views
119

 Published On Sep 20, 2024

ഓണാഘോഷപ്പരിപാടികളുടെ ഭാഗമായി പൊന്നാനി ബിയ്യംകായലില്‍ നടന്ന ജലോത്സവത്തില്‍ നിന്ന്. ആയിരങ്ങളെ സാക്ഷിയാക്കി നടന്ന മത്സരത്തില്‍ മേജര്‍ വിഭാഗത്തില്‍ കാഞ്ഞിരമുക്ക് പുളിക്കക്കടവ് ന്യൂ ടൂറിസ്റ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പറക്കും കുതിരയും മൈനര്‍ വിഭാഗത്തില്‍ കടവനാട് അരോഹ ക്ലബ്ബിന്റെ മിഖായേലും ഒന്നാം സ്ഥാനം നേടി.

വള്ളംകളിയുടെ ആർപ്പുവിളികളിൽ ബിയ്യം കായലിലും പൂക്കൈതപ്പുഴയിലും ഇത്തവണ ഓണം തിമിർത്തു. 17ന് ഉച്ചയ്ക്ക് 2:30ന് പൊന്നാനി ബിയ്യം കായലിലും 19ന് ഉച്ചയ്ക്ക് 2ന് കടവനാട് പൂക്കെതപ്പുഴയിലും വള്ളംകളി നടന്നു. രണ്ടിടങ്ങളിലും MLA നന്ദകുമാർ ഉദ്ഘാടനം ചെയ്തു. 13 മേജർ വള്ളങ്ങളും 11 മൈനർ വള്ളങ്ങളുമാണ് പൂക്കൈതപ്പുഴയിൽ മാറ്റുരയ്ക്കുക. ബിയ്യം കായലിൽ 14 മേജർ വള്ളങ്ങളും 12 മൈനർ വള്ളങ്ങളും പങ്കെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് പൊന്നാനിയിൽ ഓണക്കാലത്തോടനുബന്ധിച്ച് രണ്ട് വള്ളം കളി മത്സരങ്ങൾ നടക്കുന്നത്.

ബിയ്യം കായലിൽ ഇത്തവണ ബോട്ട് റേസിങ് കമ്മിറ്റിയാണ് വള്ളം കളി സംഘടിപ്പിച്ചത്‌. മുൻ വർഷങ്ങളിൽ താലൂക്ക് ടൂറിസം ഓണം വാരാഘോഷത്തോടനുബന്ധിച്ച് സർക്കാർ തലത്തിലാണ് വള്ളം കളി ഉൾപ്പെടെ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ തല ഓണാഘോഷം വേണ്ടെന്ന് വച്ചിരുന്നു. പൊന്നാനിയിലെ വള്ളം കളി പ്രേമികൾ ഒരുമിച്ചാണ് പകരം വള്ളം കളി നടത്താൻ തയാറായി മുന്നോട്ടു വന്നത്. ഇതിനായി ബോട്ട് റേസിങ് കമ്മിറ്റി മുന്നിൽ നിൽക്കുകയായിരുന്നു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിര സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഒ.ഒ.ഷംസു, പി.വി.അയ്യൂബ്, പി.വി.ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

show more

Share/Embed