കുരുത്തോലയിൽ തീർത്ത വിസ്മയം
@മണിമാസ്റ്റർ  @MM  @MANIMASTER @മണിമാസ്റ്റർ @MM @MANIMASTER
394 subscribers
1,042 views
83

 Published On Sep 23, 2022

കോവിഡ് മഹാമാരി ഒരു അനുഗ്രഹമായിരുന്നോ?
കോവിഡ് ഒരുപാട് കഷ്ടപ്പാടുകൾ ദുരന്തങ്ങൾ ലോകത്തിന് സമ്മാനിച്ചെങ്കിലും അനുബന്ധമായി കുറേ നല്ല കാര്യങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.
പലതും ശാശ്വതമല്ല എന്ന് നാം പഠിച്ചു.
നമ്മൾ അനുവർത്തിച്ച ചില ശീലങ്ങൾ ഉപേക്ഷിക്കേണ്ടി വരും എന്നും മനസ്സിലാക്കി.
ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് നമ്മൾ കരുതിയ പലതും ഇല്ലെങ്കിലും സുഖമായി കഴിയാം എന്ന് കണ്ടെത്തി.
യാതൊന്നും നിർബന്ധമല്ല വേണമെങ്കിൽ ഒഴിവാക്കാവുന്നതാണ് എന്ന് അറിഞ്ഞു.
പല പ്രശ്നങ്ങൾക്കും പുതിയ പരിഹാരങ്ങൾ ഉണ്ടായി.
പല പ്രശ്നങ്ങൾക്കും പകരം പുതിയ മാർഗ്ഗങ്ങൾ ഉരുത്തിരിഞ്ഞു.
നമ്മുടെ യാത്രകൾ പലതും അനാവശ്യമാണെന്ന് തിരിച്ചറിഞ്ഞു.
നല്ല സുഹൃത്തുക്കൾ ആരെന്ന് കണ്ടെത്തി.
മനുഷ്യനും മനുഷ്യനും തമ്മിൽ ശത്രുതയില്ല എന്ന ഉൾവിളി ഉണ്ടായി.
ഭൂമിയിൽ നമുക്ക് ഒറ്റയ്ക്ക് ഒന്നിനും സാധ്യമല്ല എന്ന് മനസ്സിലാക്കി.
ചുരുക്കിപ്പറഞ്ഞാൽ മാറി ചിന്തിക്കാൻ നമ്മെ പഠിപ്പിച്ചു. ആ മാറിയ ചിന്തയുടെ ഫലമായി നൂതനമായ ഒരുപാട് ആശയങ്ങൾ മനുഷ്യകുലത്തിന് ലഭിച്ചു. അതിൽ ഒരു ചെറിയ ആശയമാണ് ഇവിടെ അവതരിപ്പിക്കുന്നത്. അലങ്കാരത്തിന് കുരുത്തോല.
കുരുത്തോല, തെങ്ങോല, ഈന്തിന്റെ പട്ട, മാവില തുടങ്ങിയ വസ്തുക്കൾ കൊണ്ട് ഏത് അലങ്കാരവും നിർവഹിക്കാം. മറ്റെന്തിനേക്കാളും ലളിതമായി മനോഹരമായി പരിസ്ഥിതി സൗഹൃദമായി. മഹാമാരിക്കാലത്ത് മാറി ചിന്തിച്ച ഒരു കലാകാരന്റെ സാക്ഷ്യമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ദയവുചെയ്ത് കാണുകയും മറ്റുള്ളവരിൽ എത്തിക്കുകയും ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക.

show more

Share/Embed