മത്സ്യ സംസ്കരണ സംരഭങ്ങൾ | Fish Processing Units| HDFC Bank- MSSRF-HRDP Project
MSSRF CAbC WAYANAD MSSRF CAbC WAYANAD
710 subscribers
155 views
2

 Published On Dec 27, 2022

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സാമൂഹിക പദ്ധതിയിലൂടെ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എറണാകുളം ജില്ലയുടെ തീരപ്രദേശത്തെ ജനങ്ങളുടെ, ഉപജീവന സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, വടക്കെക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, വരാപ്പുഴ എന്നീ 10 വില്ലേജുകളില്‍ 60 വനിതാ സംരംഭകര്‍ നേതൃത്വം നല്‍കുന്ന. 12 ചെറുകിട മത്സ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തുടക്കം കുറിച്ചു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെ മത്സ്യസംസ്‌കരണം, മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം, വിപണനം എന്നിവയില്‍ മുഴുവന്‍ സംരഭകര്‍ക്കും പരിശീലനം നല്‍കി. സോളാര്‍ ഡ്രയര്‍, ഫ്രീസറുകള്‍ ഉള്‍പ്പടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഈ സംരംഭകര്‍, വൃത്തിയും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉണക്കിയതും പെട്ടെന്ന് പാകം ചെയ്യാന്‍ തയ്യാറായതുമായ വിവിധ തരം മത്സ്യങ്ങള്‍, അച്ചാറുകള്‍ മുതലായ ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ എത്തിച്ച് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

HDFC Bank’s CSR- Programme implemented by M S Swaminathan Research Foundation as set up 12 primary fish processing units in 10 villages in Ernakulum. Five-membered woman groups were identified, organized, and trained in fish processing, product making, and marketing with the technical help of the ICAR - Central Institute of Fisheries Technology.http://mssrfcabc.res.in/?p=15341

show more

Share/Embed