Sketches of Life : Asianet News Coverage
LiveDALE LiveDALE
951 subscribers
235 views
12

 Published On May 21, 2020

2020 വർഷാരംഭത്തിൽ കൊച്ചിയുടെ ഹൃദയത്തിൽ പരമപ്രധാനമായ ഒരു വിധി നടപ്പിലാക്കി . ജനങ്ങൾ ആ വിധിയെ അനുകൂലിച്ചും ,എതിർത്തും തുടങ്ങി പലവിധത്തിൽ വിലയിരുത്തി . അന്നവിടെ നിന്നും കുടിയിറക്കപ്പെട്ട കുറച്ചു മനുഷ്യമനസ്സുകളുടെ കഥ പറയുന്ന ഈ ഷോർട്ട്ഫിലിം അരവിന്ദൻ നെല്ലുവായി (അനശ്വര സംവിധായകൻ ലോഹിതദാസിന്റെ സഹായി) സംവിധാനം ചെയ്ത്
വിനു വി .നായർ , ബിന്ദു ലേഖ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളാകുന്നു . ഒപ്പം ബാല താരങ്ങളായി ലക്ഷ്മി ഷിബു , നൂപുര സുരേന്ദ്രൻ , അനാമിക , അമൽ അരവിന്ദൻ , മഹാ ശ്വേതാ , ഗൗതം ആർ മേനോൻ , അഭിനവ് തോപ്പിൽ , ഗൗരി ആർ മേനോൻ , മേരി ആൻ ജേക്കബ് , ഹൃദ്യ ആർ നായർ തുടങ്ങി മറ്റ് കഥാപാത്രങ്ങളും .

ഈ ഹൃസ്വചിത്രത്തിനു പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട് . ഇതിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്ന നടൻ വിനു വി .നായർ , സംവിധായകൻ അരവിന്ദൻ നെല്ലുവായി , ഉപ കഥാപാത്രം സത്യമൂർത്തി , ഇവർ മൂവരും കരൾ മാറ്റിവെക്കപെട്ടവർ ആണ് . ഒരുവേള നഷ്ടമാകുമായിരുന്ന ജീവിതം തിരികെ ലഭിച്ചിട്ട് ചുരുങ്ങിയ നാളുകളേ ആയിട്ടുള്ളൂ മൂവർക്കും . മൂവരും വ്യത്യസ്ത മേഖലയിൽ നിന്നും അവിചാരിതമായി കണ്ടുമുട്ടിയവരും .

show more

Share/Embed