അത്യത്ഭുതം ഈ കാഴ്ച - വൈരജാതൻ തെയ്യം / Amma Bhaaratham / കല്യോട്ട് പെരുങ്കളിയാട്ടം - 2019.
Amma Bhaaratham Amma Bhaaratham
106K subscribers
71,616 views
566

 Published On Feb 19, 2020

അത്യത്ഭുതം ഈ കാഴ്ച - വൈരജാതൻ തെയ്യം / Amma Bhaaratham / കല്യോട്ട് പെരുങ്കളിയാട്ടം - 2019.

വൈരജാതൻ തെയ്യം
ശിവ ഭഗവാൻ്റെ ആജ്ഞ ധിക്കരിച്ചു കൊണ്ട് പിതാവായ ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ പോയ സതീദേവി അപമാനിതയാവുകയും, യാഗാഗ്നിയിൽ ചാടി ആത്മഹുതി ചെയ്യുകയും ചെയ്തതിനെ തുടർന്ന് കുപിതനായ ശിവ ഭഗവാൻ തൻ്റെ ജഡ പറിച്ചു നിലത്തടിച്ചപ്പോൾ അതിൽ നിന്ന് ഉണ്ടായതാണ് വൈരജാതൻ (വൈരിഘാതകൻ) എന്നാണ് വിശ്വാസം,
വീരഭദ്രൻ എന്നും ഈ ദേവൻ അറിയപ്പെടുന്നുണ്ട്, അതുപോലെ രക്ത ജാതൻ എന്നും വമ്പൻ തമ്പുരാൻ എന്നും വൈരജാതൻ അറിയപ്പെടുന്നുണ്ട്, നായന്മാരുടെ മറ്റൊരു പ്രധാന ആരാധന മൂർത്തിയാണ് ഈ തെയ്യം, തൻ്റെ സഹോദരിയായ കാളിയെയും കൂട്ടി ദക്ഷൻ്റെ യാഗശാല തീവെച്ചു നശിപ്പിക്കുകയും ദക്ഷൻ്റെ കഴുത്തറുക്കുകയും ചെയ്ത വൈരജാതനീശ്വരനെ സന്തുഷ്ടനായ പിതാവ് ശിവൻ ഭൂമിയിലേക്ക് ക്ഷേത്രപാലകൻ്റെയും വേട്ടയ്ക്കൊരു മകൻ്റെയും സഹായത്തിനായ് അയച്ചു. ഇവർ മൂവരും കൂടിയാണ് എന്വാഴി പ്രഭുക്കന്മാരെ യുദ്ധത്തിൽ കീഴടക്കി കോലത്തിരി രാജാവിന് അള്ളടം നാട് നേടികൊടുത്തത്

show more

Share/Embed