സയ്യിദീ ഖൈറന്നെബി | SHAKIR AMANI ATTEERI | SHAKIR SAQUAFI AYIKKARAPPADI | പലരും മദീനയിൽ പോയി...
𝚂𝙷𝙰𝙺𝙸𝚁 𝚂𝙰𝚀𝚄𝙰𝙵𝙸 𝙾𝙵𝙵𝙸𝙲𝙸𝙰𝙻 𝚂𝙷𝙰𝙺𝙸𝚁 𝚂𝙰𝚀𝚄𝙰𝙵𝙸 𝙾𝙵𝙵𝙸𝙲𝙸𝙰𝙻
370 subscribers
1,392 views
144

 Published On Sep 23, 2024

LYRICS: SHAKIR SAQUAFI AYIKKARAPPADI
VOCAL: SHAKIR AMANI ATTEERI
PRODUCE: ZAINUL ABID
DOP&CUTS: ASJAL OLAVATTUR
RECORDING: MISJAD SABU
MASTERING: AMEEN CHEKOD
TITLE: THAHA MIDLAJ SAQUAFI
DESIGN: MIDLAJ AKKODE
SPECIAL THANKS: SAYYID ZAINUL ABID THURAB SAQUAFI THALAPPARA, RAOOF AZHARI AKKODE, SAYYID ARSHAD THANGAL VETTICHIRA, NAJEEB AMJADI CHALIYAM, IHSAN AKKODE, ABDURAHEEM AKKODE, ZAHIR VAZHAYUR


lyrics:
الصلاة على النبي والسلام على الرسول
الشفيع الابطحي والحبيب العربي

പലരും മദീനയിൽ പോയി
റൗള നേരിൽ കാണുന്നുണ്ട്
പരിധിയില്ലാ മദ്ഹെഴുതി ഞാൻ
പാവമായതുകൊണ്ട്
പിഴവുകൾ കറ തീർത്ത
മനമല്ലാതെ ഇവനെന്തുണ്ട്
പാപിയാണേലും കൊതിച്ചവർ
കണ്ടതായറിവുണ്ട്...

الصلاة على النبي والسلام على الرسول
الشفيع الابطحي والحبيب العربي


സൗറിനുള്ളിൽ അടയിരുന്ന
പ്രാവുകൾ കുറുകീലേ
കാമിലോരെ കണ്ടതിൽ
അവരൽഭുതം കൂറീലേ
കുഞ്ഞു പ്രാക്കൾ കേട്ട കഥ
കണ്ണീരിലായ് കുതിർന്നീലേ
അന്നു പിറക്കാത്തതിൽ
ആ ഖൽബുകൾ നീറീലേ..

أنت تطلع بيننا في الكواكب كالبدور
بل واشرف منه يا سيدي خير النبي

തരുളരാം സ്വിദ്ദീഖരെ
നോവിച്ചതല്ല ആ നാഗം
ഖാതിമോർ തല വെച്ച പാദം
പുണർന്നതാണ് അതിവേഗം
സ്നേഹവലയം തീർത്തൊരാ
ചിലന്തി തൻ അനുരാഗം
സൗറകം കാണുന്ന പാറ
കല്ലു പറയും മൂകം...

انت أمّ أم أب ما رأينا فيهما
مثل حسنك قط يا سيدي خير النبي

ഖന്തഖിൻ കൽചീളുപോൽ
സവാദിലും ഒരു മോഹം
മുത്തിനെ മുത്താനുറച്ച്
ചേർത്തവർ തിരു ദേഹം
അടരുവാൻ ഇവനുണ്ട് ഇനിയും
കണ്ണിലായൊരു ദാഹം
തഴുകുവാൻ ഉമിനീരതെങ്കിൽ
ഖതാദയിൽ ഉത്സാഹം...

أنت منجينا غدا من شفاعتك الصّفا
من لنا مثلك يا سيدي خير النبي

തിരു വഫാത്തിലുടഞ്ഞ
അസ്‌ഹാബിന്റെ കണ്ണുകളില്ലേ..
താങ്ങുവാനാകാതെ ഉടലു
തളർന്നു വീണവരില്ലേ..
പല്ലുടച്ച ഉവൈസരെ
യുഗമിന്നുമോർക്കുന്നില്ലേ..
അത്രയില്ലേലും ഹബീബെ
പാവമാ കനിയില്ലേ..

الشفاعة هب لنا في القيامة مشفقا
واه لنا إن ضاع يا سيدي خير النبي

        (الصلاة)

show more

Share/Embed