842- Live-മത്തായി 15- 32 : 39- Catena Aurea- Thomas Paul and Team 1st Oct 2024
My Helper The Holy Spirit My Helper The Holy Spirit
24.7K subscribers
443 views
17

 Published On Streamed live on Oct 1, 2024

രണ്ടാമതും അപ്പം വദ്ധിപ്പിക്കുന്നു.

യേശു ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക്‌ അനുകമ്പതോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടുകൂടെയാണ്‌; അവര്‍ക്കു ഭക്‌ഷിക്കാന്‍യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം നല്‍കാതെ അവരെ പറഞ്ഞയയ്‌ക്കാന്‍ എനിക്കു മനസ്‌സുവരുന്നില്ല. 15 : 32

ശിഷ്യന്‍മാര്‍ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടത്ര അപ്പം ഈ മരുഭൂമിയില്‍ എവിടെ നിന്നു കിട്ടും? 15 : 33

യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്‌? അവര്‍ പറഞ്ഞു: ഏഴ്‌, കുറെ ചെറിയ മത്‌സ്യവും ഉണ്ട്‌. 15 : 34

ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്‌ഞാപിച്ചിട്ട്‌, 15 : 35

അവന്‍ ഏഴപ്പവും മത്‌സ്യവും എടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌, മുറിച്ച്‌ ശിഷ്യന്‍മാരെ ഏല്‍പിച്ചു. ശിഷ്യന്‍മാര്‍ അതു ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഭക്‌ഷിച്ചു തൃപ്‌തരായി. 15 : 36

ബാക്കിവന്ന കഷണങ്ങള്‍ ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു. 15 : 37

ഭക്‌ഷിച്ചവര്‍ സ്‌ത്രീകളും കുട്ടികളുമൊഴികെ നാലായിരം പുരുഷന്‍മാരായിരുന്നു. 15 : 38
ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്‌ അവന്‍ വഞ്ചിയില്‍ കയറി മഗദാന്‍ പ്രദേശത്തേക്കു പോയി. 15 : 39

show more

Share/Embed